വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.
May 5, 2026 08:05 AM | By PointViews Editor

മാൻഡ്രേക്ക് വിജയനും അപ്പം ഗോവിന്ദനും എതിരെ അണികൾ രംഗത്ത് വന്നു തുടങ്ങി. ഈരായിക്കൊല്ലിയിൽ ബോർഡ് സ്ഥാപിച്ചു.

കാരണഭൂതമെന്ന് ആലക്കാടൻ വിജയനെ വാഴ്ത്തിപ്പാടി ആരാധിച്ച അണികൾ ഒടുവിൽ മാൻഡ്രേക്കിനെതിരെ തുറന്ന കലാപം തുടങ്ങി. ഇനി പാർട്ടിയെ പി.ജയരാജനും സ്വരാജും നയിക്കട്ടെ, വിജയനും ഗോവിന്ദനും വേണ്ട എന്ന ഫ്ലക്സ് ബോർഡ് കേരളത്തിലെ തെരുവീഥികളിൽ ഇനി തുടർച്ചയായി പ്രത്യക്ഷപ്പെടും. ആദ്യ കൂറ്റൻ ഫ്ലക്സ് ബോർഡ് വിജയൻ്റെയും ഗോവിന്ദൻ്റെയും കോട്ടയായ കണ്ണൂർ ജില്ലയിലെ ഈരായിക്കൊല്ലിയിൽ ആണ് ഉയർന്നിട്ടുള്ളത്. അതും വിജയനും പാർട്ടിയും ചേർന്ന് 5 രക്തസാക്ഷികൾ സൃഷ്ടിച്ച കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ. കോളയാട് പഞ്ചായത്തിലെ സിപിഎം കോട്ട എന്ന് അവകാൾപ്പെടുന്ന സ്ഥലമാണ് ഈരായിക്കൊല്ലി.. സിപിഎം ഭരിക്കുന്ന കോളയാട് പഞ്ചായത്തിലെ പ്രസിഡൻ്റ് പ്രഹ്ളാദൻ്റെ വാർഡിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത് എന്ന ഒരു കൗതുകം കൂടിയുണ്ട് ഇതിന്. വിജയനെയും ഗോവിന്ദനെയും ഗുണന ചിഹ്നമിട്ട് പാർട്ടിക്കിനി വേണ്ടയെന്ന അർഥത്തിൽ വെട്ടിയിട്ടാണ് പകരം പാർട്ടിയെ നയിക്കാൻ പി.ജയരാജനെയും സ്വരാജിനേയും തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. പി. ജയരാജൻ മുൻപ് ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ കോളയാട് പഞ്ചായത്തിൽ പാർട്ടി രണ്ട് ചേരിയിലായിരുന്നു. പാർട്ടിയിൽ വിഭാഗീയത വ്യാപിച്ചതിനെ തുടർന്ന് പി.ജയരാജനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നൈസായി പുറത്താക്കി പിണറായി പക്ഷം പാർട്ടിയെ പിടിയിലാക്കിയിരുന്നു. പേരാവൂരിലെ സിപിഎം സഹകരണ ആശുപത്രി അഴിമതി ആരോപണം, പേരാവൂർ സഹകരണ ഹൗസിങ്ങ് സൊസൈറ്റി തട്ടിപ്പ് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉയർന്നപ്പോൾ എല്ലാം അതിൻ്റെ കേന്ദ്രമായി മാറിയ പ്രദേശമാണ് കോളയാട്. പി. ജയരാജൻ സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടവരും സിപിഐയിലേക്ക് ചേക്കേറിയവരും ഉള്ള പ്രദേശം കൂടിയാണ് കോളയാട്. മുൻ ജില്ലാ സെക്രട്ടറിയും കേരള മുഖ്യമന്ത്രി ആലക്കാടൻ വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി.ശശിയുടെ അനുഭാവികൾ ഏറെയുള്ള പ്രദേശം കൂടിയാണ് ഈരായിക്കൊല്ലി. അവിടെയാണ് വിജയനും ഗോവിന്ദനും എതിരെ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സംഗതി കൊള്ളാം. പക്ഷെ അക്രമ രാഷ്ടീയത്തിൻ്റെ വക്താവെന്ന് വിലയിരുത്തപ്പെടുന്ന പി.ജയരാജനേയും അലവലാതിത്തരം മാത്രം പറയുന്ന എം.സ്വരാജിനെയും പോലെയുള്ളവരെ നേതാവാക്കണമെന്ന് പറയുന്നതാണ് വിഷയത്തിലെ തമാശ. അരിയിൽ ഷുക്കൂർ എന്ന കൊച്ചു പയ്യനെ ജനകീയ വിചാരണ ചെയ്ത് കൊന്ന സംഭവത്തിലെ ആരോപണ വിധേയനായിരുന്നു പി.ജയരാജൻ. 51 വെട്ട് വെട്ടി ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കൊടും ക്രൂരതയിലും പി.ജയരാജനെതിരെ ആരോപണങൾ ഉയർന്നിരുന്നു. ഷുഹൈബ്, ക്രിപേഷ്, ശരത് ലാൽ കൊലക്കേസുകളിലും പി.ജയരാജൻ സംശയനിഴലിൽ തന്നെയാണ് ഇപ്പോഴുമുള്ളത്. ആർഎസ്എസ് പ്രവർത്തകനെ സ്വന്തം നാട്ടിലെ പാർട്ടി ഗ്രാമത്തിൽ നിരന്തരം പിന്തുടർന്ന് ഒതുക്കാൻ ശ്രമിച്ചതിൻ്റെ ഫലമായാണ് ഒരു തിരുവോണം നാളിൽ പി.ജയരാജൻ ആക്രമിക്കപെട്ടത്. അന്നാണ് ജയരാജൻ്റ കൈക്ക് വെട്ടേറ്റത്. രണ്ട് പതിറ്റാണ്ടിലധികം കണ്ണൂർ ജില്ലയിൽ സി പി എം നടത്തിയ സകല അക്രമങ്ങളിലും ആരോപണ വിധേയരിലെ സ്ഥിരം പേരായിരുന്നു പി.ജയരാജൻ. വർഷങ്ങൾക്കിപ്പുറം ഒതുക്കപ്പെട്ട് ഖാദി ബോർഡ് ചെയർമാനായി മൂലക്കിരിക്കുകയാണ് ജയരാജൻ. ടി.പി.ചന്ദ്രശേഖരൻ കേസിന് ശേഷം പാർട്ടിയിൽ ഒതുക്കപ്പെട്ട കാലത്താണ് പാലിയേറ്റീവ് കെയറിന് എന്ന പേരിൽ ഐ ആർ പി സി എന്ന കൂട്ടായ്മ രൂപീകരിച്ച് പി.ജയരാജൻ ക്ലീൻ മുഖം നേടാൻ ശ്രമിച്ചത്. അതോടെ പാർട്ടിയിൽ വിജയൻ പക്ഷം ജയരാജനെതിരായി. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഒക്കെ പി.ജയരാജൻ്റെ ആരാധകനും വലം കൈയ്യുമായിരുന്നു. പി. ജയരാജനെ പുകഴ്ത്തി പാട്ടെഴുതി ആൽബമാക്കിയതോടെയാണ് വിജയൻ പക്ഷം ജയരാജപക്ഷത്തെ ചവിട്ടിയൊതുക്കിയത്. വ്യക്തിപൂജയുടെ പേര് പറഞ്ഞ് വൻ വിവാദവും നടപടിയും പാർട്ടിയിലുണ്ടായി.രാഗേഷിനെയും ജയരാജനേയും പൂർണമായി ഒതുക്കി. ഇതിനിടയിൽ ജയരാജൻ കൊടും ശത്രുക്കളായ ആർഎസ്എസുമായും വൽസൻ തില്ലങ്കേരിയുമായും ഒക്കെ സൗഹാർദ്ദത്തിലായി എന്നും പ്രചരണമുണ്ടായിരുന്നു. 2021 ൽ ആർഎസ്എസ് പ്രചാരകനായ എം നെ വിജയനുമായി ബന്ധപ്പെടുത്തി രഹസ്യ ചർച്ച സംഘടിപ്പിച്ചതും എമ്മിന് തലസ്ഥാനത്ത് ഭൂമി ദാനം നൽകാൻ തീരുമാനിച്ചതുമൊക്കെ സിപിഎം- ബിജെപി ലയനത്തിൻ്റെ സൂചനകളായി മാറിയിരുന്നു. എന്തായാലും ആ ജയരാജനെയാണ് പാർട്ടിയെ നയിക്കാൻ തിരിച്ചുവിളിക്കണമെന്ന് ഇരായിക്കൊല്ലിയിലെ ചെങ്കോട്ടമുക്ക് സഖാക്കൾ മാടി വിളിക്കുന്നത്. എം. സ്വരാജിൻ്റെ കാര്യം കൂടിയാകുമ്പോൾ നിലവാരം എത്ര ദയനീയമാണന്ന് ചിന്തിക്കേണ്ടതില്ലേ?....

The flux board of the Shengottamukku comrades, who are killing each other, wants P. Jayarajan and Swaraj, not Vijayan and Govindan.

Related Stories
പെട്രോൾ വില ഡീസൽ വില വർധന വീണ്ടും. ശുപ്പാണ്ടി ഉലകം ചുറ്റുന്നു. ഇന്ധന വില റോക്കറ്റ് പോലെ മുകളിലോട്ട്. ഭാരത ജീവിത നിലവാരം താഴോട്ട്.

May 25, 2026 08:38 AM

പെട്രോൾ വില ഡീസൽ വില വർധന വീണ്ടും. ശുപ്പാണ്ടി ഉലകം ചുറ്റുന്നു. ഇന്ധന വില റോക്കറ്റ് പോലെ മുകളിലോട്ട്. ഭാരത ജീവിത നിലവാരം താഴോട്ട്.

പെട്രോൾ വില ഡീസൽ വില വർധന വീണ്ടും. ശുപ്പാണ്ടി ഉലകം ചുറ്റുന്നു. ഇന്ധന വില റോക്കറ്റ് പോലെ മുകളിലോട്ട്. ഭാരത ജീവിത നിലവാരം...

Read More >>
കെഎസ്എഫ്ഇ യെ ജിഒ ൽ നിന്നും  ഒഴിവാക്കണമെന്ന് ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ.

May 24, 2026 07:05 PM

കെഎസ്എഫ്ഇ യെ ജിഒ ൽ നിന്നും ഒഴിവാക്കണമെന്ന് ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ.

കെഎസ്എഫ്ഇ യെ ജിഒ 131/2022 ൽ നിന്നും ഒഴിവാക്കണമെന്ന് ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ്...

Read More >>
കൊട്ടിയൂർ ഉത്സവത്തിലെ പാരമ്പര്യ അവകാശം തിരഞ്ഞ് പാറപ്രവൻ മുസ്ലീം തറവാട്ടുകാർ എത്തി

May 24, 2026 09:15 AM

കൊട്ടിയൂർ ഉത്സവത്തിലെ പാരമ്പര്യ അവകാശം തിരഞ്ഞ് പാറപ്രവൻ മുസ്ലീം തറവാട്ടുകാർ എത്തി

കൊട്ടിയൂർ ഉത്സവത്തിലെ പാരമ്പര്യ അവകാശം തിരഞ്ഞ് പാറപ്രവൻ മുസ്ലീം തറവാട്ടുകാർ...

Read More >>
നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി

May 23, 2026 09:10 AM

നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി

നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ...

Read More >>
കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

May 23, 2026 07:24 AM

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ...

Read More >>
റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

May 19, 2026 04:25 PM

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത്...

Read More >>
Top Stories